Posts

Showing posts from June, 2023

ടീച്ചിങ് പ്രാക്ടീസ് ആഴ്ച - മൂന്ന്

Image
 26 -6 -2023  ഇന്ന് ബിന്ദു ടീച്ചർ ക്ലാസ് കാണാൻ വന്നിരുന്നു .9B യിൽ ആയിരുന്നു എനിക്ക് ക്ലാസ് .പ്ളവന തത്വം ആയിരുന്നു ക്ലാസ് എടുത്തത്. 8A യിൽ ചാർട്ടിന്റെ സഹായത്തോടെ സ്വേദനം എന്ന ടോപ്പിക്ക് പഠിപ്പിച്ചു . ലഹരിവിരുദ്ധ ദിനത്തോനബന്ധിച്ചുള്ള ബോധവത്കരണം സംഘടിപ്പിച്ചായിരുന്നു . 27 -6 -2023  വിദ്യാഭ്യാസ ബന്ദായിരുന്നു.ഉച്ചവരെ ക്ലാസ് നടന്നു. 8A  യിൽ അംശിക സ്വേദനം എന്ന ടോപ്പിക്ക് ആയിരുന്നു പഠിപ്പിച്ചത് .സ്കൂൾ ഉച്ചക്ക് വിട്ടുവെങ്കിലും ഞങ്ങൾ വൈകുന്നേരം വരെ ഇരുന്നു. 30  -6 -2023  ഇന്നലെ പെരുന്നാൾ കഴിഞ്ഞത് കൊണ്ടാണ് എന്ന തോന്നുന്നു സ്കൂളിൽ കുട്ടികൾ നല്ല കുറവായിരുന്നു. ഇന്ന് എനിക്ക് പീരീഡ്‌ ഒന്നും ഇല്ലായിരുന്നു. 9A ,8E  എന്നീ ക്ലാസുകളിൽ സുബ്സ്റ്റിട്യൂഷൻ കയറി. ആഴ്ചയിൽ പൂർത്തീകരിച്ച LP  8A  - 2  9B  - 1 

ടീച്ചിങ് പ്രാക്ടീസ് ആഴ്ച - രണ്ട്

Image
 19 -6 -2023  ഇന്ന് വായനാദിനമായതിനാൽ അതിനോടനുബന്ധിച്ചുള്ള പ്രതിജ്ഞ ഉണ്ടായിരുന്നു .9B യിൽ ദ്രവബലങ്ങളുടെ ബാക്കി ഭാഗമായ ആർക്കിമിഡീസ് തത്വം പരീക്ഷണിത്തൂലെ പഠിപ്പിച്ചു. ശേഷം 8A യിൾ വ്യാപനം എന്ന ടോപ്പിക്ക് ആയിരുന്നു പഠിപ്പിച്ചത്.  20 -6 -2023  8A യിൽ പദാർത്ഥങ്ങളുടെ അവസ്ഥ പരിവർത്തനത്തെ പാട്ടി പഠിപ്പിച്ചു . ഉച്ചക്ക് ശേഷം വിദ്യാരംഗം കല സാഹിത്യ വേദി ഉദ്‌ഘാടനം ഉണ്ടായിരുന്നു  21 -6 -2023  ഇന്ന് സജു സർ ക്ലാസ് കാണാൻ വന്നിരുന്നു .ഞൻ നാലാമത്തെ പിരീഡ് 8A യിൽ ക്ലാസ് എടുത്തു. ശുദ്ധപദാർത്ഥവും മിശ്രിതങ്ങളും എന്ന ടോപ്പിക്ക് ആയിരുന്നു ക്ലാസ് എടുത്തത്.ഇന്ന് യോഗഡേയുമായി ബദ്ധപ്പെട്ട് കുട്ടികൾ യോഗ അഭ്യസിച്ചു. 22 -6 -2023  ഇന്ന് ടൈംടേബിള് പ്രകാരം എനിക്ക് പിരീഡ് ഒന്നും ഇല്ലാത്ത ദിവസമായിരുന്നു .8H & 10D എന്നീ ക്ലാസുകളിൽ സുബ്സ്റ്റിട്യൂഷൻ കയറി  23 -6 -2023  വിദ്യാഭാസ ബണ്ടായതിനാൽ ഇന്ന് ക്ലാസ്സ് ഇല്ല. ഉച്ചവരെ സ്കൂളിൽ ഇരുന്നു. അതിന് ശേഷം വീട്ടിൽ പൊയ്ക്കോളാൻ H .M  പറഞ്ഞു. ആഴ്ചയിൽ പൂർത്തീകരിച്ച L P  8A -  3  9B -1 

ടീച്ചിങ് പ്രാക്ടീസ് ആഴ്ച - ഒന്ന്

Image
 ഇന്ന് ബിഎഡ് കരികുലത്തിന്റെ ഭാഗമായുള്ള നാലാം സെമസ്റ്ററിലേ ടീച്ചിങ് പ്രാക്ടിസിന് തുടക്കമായിരുന്നു. കഴിഞ്ഞ തവണത്തെ പോലെ ഇതവണയും  A .V .G .H .S  സ്കൂളിലായിരുന്നു ഞങ്ങൾക്ക് ടീച്ചിങ് പ്രാക്ടീസ്.കഴിഞ്ഞ തവണ ഉണ്ടായിരുന്ന 7 ടീച്ചർ ട്രൈനീസ് ആണ് ഇത്തവണയും സ്കൂളിലേക്ക് എത്തിയത്. രാവിലെ നല്ല മഴ ആയിരുന്നു .9 :30  കൂടി എല്ലാവരും സ്കൂളിൽ എത്തി ഹെഡ്മാസ്റ്റർ കണ്ടു സംസാരിക്കുകയും അറ്റന്റൻസ് രജിസ്റ്റർ അദ്ദേഹത്തെ ഏല്പിക്കുകയും ചെയ്തു.ഒട്ടുമിക്ക എല്ലാ അദ്ധ്യാപകർക്കും കുട്ടികൾക്കും ഞങ്ങളെ എല്ലാവരെയും നന്നായി അറിയാവുന്നതിനാൽ ഒരു പരിചയപ്പെടുത്തൽ ആവശ്യം ഇല്ലായിരുന്നു. ഞങ്ങൾക്ക് ഇരിക്കാനുള്ള ഉള്ള റൂം സ്കൂളിൽ നിന്ന് തന്നെ അറേഞ്ച് ചെയ്ത് തന്നു.അനീഷ് സാറികെമിസ്ട്രിയും അരുന്ധതിടീച്ചറിന്റെ 9B യിൽ ഫിസിക്സുമായിരുന്നു എടുക്കുന്നത് .രണ്ടാമത്തെ പിരീഡ് 9B യിൽ കയറി ദ്രവബലങ്ങൾ എന്ന യൂണിറ്റ് പഠിപ്പിക്കാൻ തുടങ്ങി .    13 -6 -2023  ഇന്നലത്തേക്കാൾ ശക്തമായ മഴ ആയിരുന്നു ഇന്ന്.ആദ്യ രണ്ട പിരീഡും 9 A യിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു.സരിത ടീച്ചറും ലാലി ടീച്ചറും സ്കൂളിൽ വന്നു എല്ലാം നടക്കുന്നുണ്ടോ എന്ന തിരക...