ടീച്ചിങ് പ്രാക്ടീസ് ആഴ്ച - ഒന്ന്
ഇന്ന് ബിഎഡ് കരികുലത്തിന്റെ ഭാഗമായുള്ള നാലാം സെമസ്റ്ററിലേ ടീച്ചിങ് പ്രാക്ടിസിന് തുടക്കമായിരുന്നു. കഴിഞ്ഞ തവണത്തെ പോലെ ഇതവണയും
A .V .G .H .S സ്കൂളിലായിരുന്നു ഞങ്ങൾക്ക് ടീച്ചിങ് പ്രാക്ടീസ്.കഴിഞ്ഞ തവണ ഉണ്ടായിരുന്ന 7 ടീച്ചർ ട്രൈനീസ് ആണ് ഇത്തവണയും സ്കൂളിലേക്ക് എത്തിയത്. രാവിലെ നല്ല മഴ ആയിരുന്നു .9 :30 കൂടി എല്ലാവരും സ്കൂളിൽ എത്തി ഹെഡ്മാസ്റ്റർ കണ്ടു സംസാരിക്കുകയും അറ്റന്റൻസ് രജിസ്റ്റർ അദ്ദേഹത്തെ ഏല്പിക്കുകയും ചെയ്തു.ഒട്ടുമിക്ക എല്ലാ അദ്ധ്യാപകർക്കും കുട്ടികൾക്കും ഞങ്ങളെ എല്ലാവരെയും നന്നായി അറിയാവുന്നതിനാൽ ഒരു പരിചയപ്പെടുത്തൽ ആവശ്യം ഇല്ലായിരുന്നു. ഞങ്ങൾക്ക് ഇരിക്കാനുള്ള ഉള്ള റൂം സ്കൂളിൽ നിന്ന് തന്നെ അറേഞ്ച് ചെയ്ത് തന്നു.അനീഷ് സാറികെമിസ്ട്രിയും അരുന്ധതിടീച്ചറിന്റെ 9B യിൽ ഫിസിക്സുമായിരുന്നു എടുക്കുന്നത് .രണ്ടാമത്തെ പിരീഡ് 9B യിൽ കയറി ദ്രവബലങ്ങൾ എന്ന യൂണിറ്റ് പഠിപ്പിക്കാൻ തുടങ്ങി .
13 -6 -2023
ഇന്നലത്തേക്കാൾ ശക്തമായ മഴ ആയിരുന്നു ഇന്ന്.ആദ്യ രണ്ട പിരീഡും 9 A യിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു.സരിത ടീച്ചറും ലാലി ടീച്ചറും സ്കൂളിൽ വന്നു എല്ലാം നടക്കുന്നുണ്ടോ എന്ന തിരക്കി.നാലാമത്തെ പിരീഡ് 8A യിൽ പദാർത്ഥ സ്വഭാവം എന്ന യൂണിറ്റ് തുടങ്ങി പദാർത്ഥം എന്താണെന്ന് പഠിപ്പിച്ചു.
14 -6 -2023
ഇന്ന് പിരീഡ് ഒന്നും ഇല്ലാത്ത ദിവസമായിഉരുന്നു.എന്നാൽ സ്കൂളിൽ ടീച്ചേർസ് കുറവായിരുന്നതിനാൽ മറ്റു ക്ലാസ്സുകളിൽ സുബ്സ്റ്റിട്യൂഷൻ കയറി. 8H ,8F എന്നെ ക്ലാസുകളായിരുന്നു സുബ്സ്റ്റിട്യൂഷൻ കിട്ടിയത്.
15 -6 -2023
ഇന്ന് കോളേജിന്ന് ദീപ്തി ടീച്ചർ ക്ലാസ് കാണാൻ വന്നിരുന്നു. രണ്ടാമത്തെ പിരീഡ് 8A യിൽ സൂക്ഷ്മ കണികകൾ എന്ന ഭാഗം ആയിരുന്നു ക്ലാസ് എടുത്തത്. വേണ്ട നിർദേശങ്ങൾ ടീച്ചർ പറഞ്ഞു തന്നു . ഉച്ചക്ക് ശേഷം 9B യിൽ ദ്രവബലങ്ങളുടെ ബാക്കി ഭാഗം പഠിപ്പിച്ചു.പ്ലവക്ഷമ ബലം കണ്ടെത്തുന്നതിനെ പറ്റിയായിരുന്നു ക്ലാസ് .
16 -6 -2023
9B യിൽ പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്ന ഭാഗം പഠിപ്പിച്ചു .അയന ടീച്ചർ വരാത്തതിനാൽ 8H ൽ സബ്സ്റ്റിട്യൂഷൻ പോയായിരുന്നു .









Comments
Post a Comment