ടീച്ചിങ് പ്രാക്ടീസ് ആഴ്ച- അഞ്ച്
10 -7 -2023
ഇന്ന് JRC യുടെ പരീക്ഷയുണ്ടെന്നുംinvigilation നിൽക്കണം എന്നും നിർദേശം ലഭിച്ചു.രണ്ടാമത്തെ പിരീഡ് മുതൽ എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നു. 9B യിൽ പാസ്കൽ നിയമം പരീക്ഷണത്തിലൂടെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു . അടുത്ത പിരീഡ് 8A യിൽ പുതിയ ചാപ്റ്റർ "പദാർത്ഥങ്ങളിലെ അടിസ്ഥാന സ്വഭാവം " തുടങ്ങി .ഉച്ചക്ക് ശേഷം അതെ ക്ലാസ്സിൽ കഴിഞ്ഞ ദിവസം ഇട്ട പരീക്ഷയുടെ മാർക്ക് കൊടുക്കുകയും ഉത്തരങ്ങൾ വിവരിക്കുകയും ചെയ്തു.
11 -7 -2023
ഇന്ന് 8A യിൽ ക്ലാസ് ഉണ്ടായിരുന്നുവെങ്കിലും കുട്ടികളുടെ എണ്ണം വളരെ കുറവായതിനാൽ മുമ്പ് പഠിപ്പിച്ച കാര്യങ്ങൾ ഒരു തവണ കൂടി പഠിപ്പിച്ചു . ഉച്ചക്ക് ശേഷം 9B യിൽ കേശികത്വം എന്ന ഭാഗം പഠിപ്പിച്ചു.
12 -7 -2023
ഇന്ന് പിരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു.സുബ്സ്ടിട്യുഷനും വളരെ കുറവായിരുന്നു.രാവിലെ തന്നെ 9B യിലെ കുട്ടികൾ ബുക്ക് ചെക്ക് ചെയ്യാൻ കൊണ്ടതന്നിരുന്നു. ഉച്ചക്ക് ശേഷം KPSTA സ്വദേശി മെഗാ ക്വിസ് സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.അതിന്റെ ഒരു ഭാഗം ആകാൻ സാധിച്ചു .രണ്ട് പിരീഡ് നീണ്ടു നിന്ന പ്രോഗ്രാം ആയിരുന്നു അത്.
13 -7 -2023
8A യിൽ മൂലകങ്ങളും സംയുക്തങ്ങളും എന്ന ഭാഗം പഠിപ്പിച്ചു .നാലാമത്തെ പിരീഡ് 8H യിൽ ദൂരവും സ്ഥാനാന്തരവും വളരെ രസകരമായി പഠിപ്പിച്ചു.
14 -7 -2023
ഇന്ന് പഠിപ്പിക്കാൻ ഉള്ള ക്ലാസ്സിൽ സുബ്സ്റ്റിട്യൂഷൻ ലഭിച്ചതിനാൽ ക്ലാസ് എടുക്കാൻ സാധിച്ചു .ആദ്യ പിരീഡ് 8H ൽ സ്പീഡും പ്രവേഗവും പഠിപ്പിച്ചു. രണ്ടും മൂണും പിരീഡ് അടുപ്പിച്ചു 8A യിൽ സുബ്സ്റ്റിട്യൂഷൻ കിട്ടിയതിനാൽ പ്രതീകങ്ങളും ആറ്റവും തന്മാത്രയും പഠിപ്പിച്ചു. 9B യിൽ വിസ്കോസിറ്റി എന്ന ഭാഗം പഠിപ്പിച്ചു ആ അദ്ധ്യായം തീർത്തു.
ആഴ്ചയിൽ പൂർത്തീകരിച്ച LP
8A - 4
8H -2
9B -2
.jpeg)
.jpeg)
.jpeg)


.jpeg)

.jpeg)


.jpeg)

.jpeg)
.jpeg)
Comments
Post a Comment