ടീച്ചിങ് പ്രക്ടിസ് ആഴ്ച - നാല്
3 -7 -2023
ഇന്ന് നല്ല മഴ ആയതിനാൽ മിക്ക ക്ലാസ്സുകളിലും കുട്ടികൾ കുറവായിരുന്നു. 9B യിൽ ആപേക്ഷിക സദ്രതയെ പാട്ടി ക്ലാസ് എടുത്തു. 8A യിൽ ഉത്പതനം , സെൻട്രിഫ്യൂഗേഷൻ എന്നീ ഭാഗമായിരുന്നു ക്ലാസ്സെടുത്തത് .അതോടുകൂടി ആ ക്ലാസ്സിലെ ഒരു അദ്ധ്യായം പൂർത്തീകരിച്ചു .നല്ല മഴ ആയതിനാൽ അവസാന പിരീഡ് മുന്നേ കുട്ടികളെ വീട്ടിലേക്ക് വിട്ടു.
4 -7 -2023
രാവിലെ നല്ല മഴ ആയിരുന്നു.ഇന്ന് മുതൽ ഫിസിക്സിന്റെ രണ്ടാമത്തെ അദ്ധ്യായം 8H ൽ എടുക്കാൻ സർ പറഞ്ഞു.അതിനാൽ രണ്ടാമത്തെ പിരീഡ് അവിടെ ചലനം എന്ന അദ്ധ്യായം പഠിപ്പിച്ചു . നാലാമത്തെ പിരീഡ് 8A യിൽ പാഠഭാഗത്തിലെ ഒന്നാമത്തെ ചാപ്റ്ററിന്റെ വിലയിരുത്താം എന്ന ഭാഗത്തിലെ ചോദ്യങ്ങൾ വിവരിച്ചു കൊടുത്തു.
5 -7 -2023
മഴ തുടരുകയാണ് . ഇന്ന് പിരീഡ് ഒന്നും ഇല്ലാത്ത ദിവസമായിരുന്നു.8A ,10B എന്നെ ക്ലാസ്സുകളിൽ സുബ്സ്റ്റിട്യൂഷൻ ഉണ്ടായിരുന്നു.
6 -7 -2023
മഴ കാരണം ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു .
7 -7 -2023
ഇന്ന് രജനി ടീച്ചർ ഒബ്സെർവഷൻ വന്നതായിരുന്നു.എനിക്ക് പിരീഡ് ഇല്ലായിരുന്നു.ഉച്ചക്ക് ശേഷം 8A യിലെ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ ഇട്ടിരുന്നു.
ആഴ്ചയിൽ പൂർത്തീകരിച്ച LP
8A - 2
8H -1
9B -1


.jpeg)

.jpeg)
.jpeg)

.jpeg)
.jpeg)
Comments
Post a Comment