ടീച്ചിങ് പ്രാക്ടീസ് - ആഴ്ച ഒന്ന്

 തഴവ ബോയ്സിൽ ആണ് എനിക്ക് ടീച്ചിങ് പ്രാക്ടീസ്. ഫിസിക്കൽ സയൻസിൽ നിന്ന് അനഘ, ഗോപികൃഷ്ണ, ഞാൻ നാച്ചുറൽ സയൻസിൽ നിന്ന് അനന്ദു,ദേവിക ഇംഗ്ലീഷിൽ നിന്ന് ആദിത്യ,അയന എന്നിവർ ആണ് തഴവ ബോയിസിൽ ഉള്ളത് .എല്ലാവരും നേരത്തെ വന്നു പ്രിൻസിപ്പലിനെ കണ്ട രെജിസ്ടരിൽ ഒപ്പു വെച്ചു .ഞങ്ങൾക് ഇരിക്കാനായി ഒരു മുറി സൗകര്യം ചെയ്തു തന്നു.ഓരോരുത്തരായി ടീച്ചർമാരെ പോയി കണ്ടു .അനീഷ് സർ 8A യിൽ കെമിസ്ട്രി എടുക്കാനും ഷീജ ടീച്ചർ 8F യിൽ ഫിസിക്സ് എടുക്കാനും അരുന്ധതി ടീച്ചർ 9A യിൽ കെമിസ്ട്രി എടുക്കാനും അനുവാദം തന്നു.തിങ്കൾ ഒഴികെ ബാക്കി എല്ലാ ദിവസവും പിരീഡ് ഉണ്ടു .ഇന്ന് 9A യിൽ അലോഹങ്ങൾ എന്ന ചാപ്റ്ററും 8F യിൽ സ്ഥിതവൈദ്യുതി എന്ന അദ്ധ്യായവും പഠിപ്പിച്ചു .രണ്ട LP പൂർത്തിയാകാൻ സാധിച്ചു .

5-1-2023

ഇന്ന് എനിക്ക് റെഗുലർ പിരീഡ് ഇല്ലായിരുന്നു.പക്ഷെ മൂന്ന് ഫ്രീ പിരീഡ് കിട്ടിയതിനാൽ 9A യിലും 8F യിലും ഓരോ LP വീതം പൂർത്തിയാക്കി .

6 -1 2023 

വെള്ളി 9 :30 നാണു സ്കൂൾ തുടങ്ങുക.രണ്ടാമത്തെ പിരീഡ് 8A യിൽ കയറി ജലം എന്ന അദ്ധ്യായം തുടങ്ങി .രണ്ട പിരീഡ് കയറി അവിടെ രണ്ട LP പൂർത്തിയാക്കി .9A യിലും ഒരു LP പൂർത്തിയാക്കി .

7 -1 2023 

ശനി ആയതു കൊണ്ട് കുട്ടികൾ കുറവായിരുന്നു .9A യിലും 8F യിലും ഓരോ LP  വീതം തീർത്തു .





ആഴ്ചയിൽ പൂർത്തിയാക്കിയ LP 

8A  രണ്ട് 

8F  മൂന്ന് 

9A  നാല് 

Comments

Popular posts from this blog

ARTS DAY2